Sunday, July 29, 2012

കവിതക്കുഞ്ഞുങ്ങള്‍

രാത്രിയിലെന്റെ ചിന്തകള്‍
കിനാക്കള്‍ക്കുമേലെ അടയിരിക്കും
പകല്‍ ഒരായിരം
കവിതക്കുഞ്ഞുങ്ങളായവ വിരിയും
നിന്‍റെ കണ്ണിലും മനസ്സിലും
ഇരുട്ടായിരുന്നല്ലോ
അവ നീ കാണില്ല ! 

4 comments:

  1. :-)
    അടയിരിക്കുക,അപ്പോള്‍ അതായിരുന്നു അല്ലെ, ഇത്രയും കവിതകള്‍ എഴുതാന്‍ ഉള്ള കാരണം...പിടികിട്ടി... :-)

    എല്ലാ പകലിലും കവിത വിരിയുമെങ്കില്‍, എല്ലാ രാവിലും ചിന്തകളുടെ ചൂട് പറ്റി നി കിനാവ്‌ കാണട്ടെ... എവിടെയോ പൂത്തൊരു നിശാ പുഷ്പം നിനക്ക് കൂട്ടിനിരുന്നു സുഗന്ധം പരത്തട്ടെ...

    ReplyDelete
  2. കവിതക്കുഞ്ഞുങ്ങളെല്ലാം സുന്ദരം

    ReplyDelete