Friday, July 20, 2012

സ്വപ്നത്തില്‍ നമ്മള്‍

കാണുന്നതെല്ലാം എഴുതണമെന്നുണ്ട് 
പക്ഷെ കല്ലുകള്‍ അടുത്തേയ്ക്ക് വരുന്നു !
ആഴങ്ങള്‍ തേടിപോകുന്ന വാക്കുകളെ 
പിടിച്ചു കെട്ടിയിടുവാന്‍ ഒരു കാട്ടുവള്ളി വേണം !
ജീവന്‍ എനിക്കു  നിലനിറുത്തണം !
കാരണം നീ എന്നില്‍ ജീവിക്കുന്നുണ്ടല്ലോ...
എപ്പോഴും കണ്ണടച്ചിരിക്കണമെനിക്ക് ,
സ്വപ്നങ്ങളില്‍ നാം എത്ര പ്രണയ പരവശരാണെന്നോ ...

2 comments:

  1. നീ കാണുന്ന കാഴ്ചകളില്‍, ആഴങ്ങള്‍ തേടുന്ന നിന്റെ വാക്കുകളില്‍, നീ കണ്ട സ്വപ്നങ്ങളില്‍ എല്ലാം പ്രണയമുണ്ട്; കവിതയും... പ്രണയം പെയ്യുന്ന കവിതകള്‍...!!

    ReplyDelete
  2. ജീവന്‍ എനിക്കു നിലനിറുത്തണം !
    കാരണം നീ എന്നില്‍ ജീവിക്കുന്നുണ്ടല്ലോ...
    എപ്പോഴും കണ്ണടച്ചിരിക്കണമെനിക്ക് ,
    സ്വപ്നങ്ങളില്‍ നാം എത്ര പ്രണയ പരവശരാണെന്നോ ... <3 <3

    ReplyDelete