ചിതറിയ വാക്കുകള്‍
ശ്വാസം കിട്ടാതെ പിടയുന്നു,
എത്ര അലങ്കരിച്ചിട്ടുo
മോടിപിടിപ്പിച്ചിട്ടും
വാക്കുകള്‍ സന്തോഷിക്കുന്നില്ലല്ലോ !
ചൂടാറും മുന്‍പേ
പൊള്ളുന്ന ഹൃദയത്തില്‍ നിന്നും
വാങ്ങി വച്ചിട്ടും,
തണുത്തു മരവിച്ചാണല്ലോ
നിനക്കു മുന്‍പില്‍
കവിതകള്‍ വിളമ്പുവാനാവുന്നത്!
ഇത്രയേറെ പ്രണയിച്ചിട്ടും
എന്‍റെ കവിതേ,
നീയെന്താണൊരു മാത്ര
എനിക്കായ് പുഞ്ചിരി സമ്മാനിക്കാതിരുന്നത് ?
:)
ReplyDeleteപൊള്ളുന്ന ഹൃദയത്തില്‍ നിന്നും വന്ന കവിതയ്ക്ക് ചിരിക്കാനാവില്ലല്ലോ....
ReplyDeleteമനസിലെ ചിന്തകള്‍ കിടന്നു പിടയുമ്പോള്‍ എങ്ങനെ കവിത മാത്രം പുഞ്ചിരിക്കും...പ്രത്യേകിച്ചും എഴുതുന്നത് മനസിലെ വികാരങ്ങള്‍ ആകുമ്പോള്‍...