Wednesday, July 25, 2012

പേനയുടെ സമരം


കുത്തി വരച്ചിട്ടും 
കുടഞ്ഞിട്ടും 
എഴുതിതുടങ്ങിയപ്പോള്‍ 
പുതിയ പേനയുടെ സമരം !
ആഞ്ഞൊന്നു കുടഞ്ഞപ്പോള്‍ 
തെറിച്ചു വീണ 
മഷിക്കറയിലൊരു 
കവിയുടെ ഗദ്ഗതമുണ്ടായിരുന്നു !
അത് പകര്‍ത്താനുള്ള 
വിധിയില്ലാതെ 
ചിതറിയൊരു തുള്ളിയുടെ പ്രതിഷേധം !
പിന്നെനിക്കാ കടലാസ്സു മുഴുവനായി 
ചുരുട്ടിയെറിയേണ്ടി വന്നു !
ഇന്ന് ഞാനെന്‍റെ 
മനസ്സിന് അവധി കൊടുത്തു !
എല്ലാവരുമൊന്നു സമരം തീര്‍ത്തോട്ടെ !
അവിടെ നമുക്ക് തുടങ്ങാം ! 

3 comments:

  1. സ്നേഹത്തോടെ ഒരു നല്ല വാക്ക് എഴുതുമെന്നാണ് കരുതിയിരുന്നത്....
    പക്ഷെ. കുത്തി വരയ്ക്കുകയാണ് ചെയ്തത്....
    അത് കൊണ്ടാണ് മിണ്ടാതെ ഇരുന്നത്...
    അപ്പോള്‍ എടുത്തു കുടഞ്ഞു കളഞ്ഞു...
    ഉള്ളില്‍ നിന്നും മഷി ആഞ്ഞു തെറിച്ചു...
    ഇത്രയൊക്കെ കഷ്ടപ്പെടുത്തിയതും പോര,
    കവിത എഴുതണം അത്രേ...
    ഒന്ന് കാണണം...എന്നോടാ കളി...

    ReplyDelete