Tuesday, July 24, 2012

ആര്‍ഭാടത്തിലെ അമ്മച്ചിത്രം


ഊണുമേശയുടെ വിരിപ്പിനു 
പോലും ആയിരങ്ങള്‍ ചിലവാക്കുമ്പോള്‍ 
നീയോ ഞാനോ മനസ്സിലിട്ടിരുന്നോ 
അമൃതുവറ്റി , മുലയുണങ്ങിയിട്ടും 
പുത്രന്‍റെ ദാഹമകറ്റാന്‍ 
സ്വരക്തം പിഴിഞ്ഞമ്മിഞ്ഞയാക്കേണ്ടി 
വരുന്നൊരമ്മയുടെ ചിത്രം ? 

3 comments:

  1. സ്വര്‍ണ്ണത്തളികയില്‍ ഉച്ചിഷ്ട ഭോജനം സ്വര്‍ണ്ണപ്പല്ല് കൊണ്ട് ചവച്ചരച്ചു തിന്നുമ്പോള്‍ നിന്നെ കുറിച്ചോര്‍ക്കാന്‍ എനിക്കെവിടെയാണ് സമയം ?
    പക്ഷെ, എപ്പോഴേലും, ഫെയ്സ്ബുക്കില്‍ നിന്റെ ചിത്രം കണ്ടാല്‍ ഞാന്‍ ലൈക്ക് അടിക്കാന്‍ മടിക്കാറില്ല...!!

    ReplyDelete
  2. ഇതൊക്കെ കണ്ടിട്ടും നമ്മൾ കുത്തികുറിച്ച് കൊണ്ടേയിരിക്കുന്നു. ങ്ങ്ഹാ‍... എല്ലാം കാണാൻ വിധിക്കപ്പെട്ടവർ.

    ReplyDelete
  3. കണ്ടാലല്ലേ പ്രശ്നമുള്ളു...

    ReplyDelete