Sunday, July 22, 2012

ക്ലാര


ഒരു മഴയുടെ ഇരമ്പലിലൂടെ മനസ്സിലേയ്ക്ക്‌ ചേക്കേറിയൊരു നനഞ്ഞ പക്ഷി.
ഒരു ചുംബനത്തിന്‍റെ ചൂടില്‍, കോരിത്തരിപ്പിച്ച സ്വപ്നം !
ചുവരുകളുടെ നിഗൂഡതയെ വെറുത്ത,
രാത്രികളെയും , തെളിഞ്ഞ വാനത്തെയും പ്രണയിച്ച സൌന്ദര്യം !
ചങ്ങലയുടെ ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവാകാന്‍ കൊതിച്ചവള്‍ !
വശ്യമായ കണ്ണുകളില്‍ ലോകം കീഴടക്കാന്‍ ത്രാണിയുള്ളൊരു മിന്നല്‍പിണര്‍ !
അവകാശവാദങ്ങളില്ലാതെ പുഞ്ചിരി മായ്ക്കാതെ ആത്മാവും ശരീരവും 
കാഴ്ച്ച വച്ചവള്‍ !
ഒടുവിലാ സൂര്യന്‍റെ ചിറകുകള്‍ തന്നെ ദഹിപ്പിക്കാതിരിക്കാന്‍ 
സ്വയം കീഴടങ്ങിയവള്‍ !
ഏതോ ഒരു മനസ്സില്‍ എപ്പോഴൊക്കെയോ 
ഒരു നെടുവീര്‍പ്പായി പിറക്കുന്നവള്‍  !

6 comments:

  1. "ഏതോ ഒരു മനസ്സില്‍ എപ്പോഴൊക്കെയോ
    ഒരു നെടുവീര്‍പ്പായി പിറക്കുന്നവള്‍ !"

    പറയാന്‍ വാക്കുകള്‍ ഇല്ല; നിശാഗന്ധി....
    പക്ഷെ, ഒന്ന് മാത്രം..ഒരുപാട്, ഒരുപാട് നന്ദി...
    നിന്റെ ഈ മനോഹര വരികളില്‍ അവള്‍-ക്ലാര-വീണ്ടും നിറഞ്ഞു നില്‍ക്കുന്നു....
    അതെ പ്രണയ ഭാവവുമായി...എന്റെ ക്ലാര; പപ്പെട്ടന്റെയും...

    ഒരുപാട് ഇഷ്ടായി ഈ കവിത....
    മഴയില്‍ നനഞ്ഞെത്തുന്ന ക്ലാര പോലെ....

    ReplyDelete
  2. ഒരുപാട് ഇഷ്ടായി

    ReplyDelete
  3. ക്ലാര !
    അപൂര്‍വതകളുടെ പൂര്‍ണത !അതോ പറയാന്‍ മറന്ന പ്രണയമോ ?
    മഴനീര്‍ തുള്ളികള്‍ വരച്ചു വച്ചതാണ് അവളുടെ രൂപം, മനോഹരി !
    വിടര്‍ന്ന മിഴികള്‍ കൊണ്ട് കാമുക ഹൃദയത്തെ പ്രണയ പരവശ്യനാക്കുന്ന, കാമിനി ...!ക്ലാര !
    മനസില്‍ പ്രണയം വിടര്‍ത്തുന്ന പേര് !നന്നായിട്ടുണ്ട് ഇതും ...!

    ReplyDelete
  4. ക്ലാര എന്നാ കഥാപാത്രത്തിന് ഇതിലും നല്ലൊരു വിശദീകരണം ആവശ്യമില്ല.!! <3

    ReplyDelete
  5. purusha manassukal oru pole aagrahicha pranayini...

    ReplyDelete