Wednesday, August 8, 2012

പനിപിടിച്ചു


പൊള്ളുന്ന ദേഹം
വിറയ്ക്കുന്ന ചുണ്ടുകള്‍ !
തെര്‍മോമീറ്ററിന്‍ സൂചി,
ഉയരങ്ങള്‍ കയറുന്നു !
ഉള്ളില്‍ കയറിപ്പറ്റിയ 
ഏതോ ഒരു അണുവിനോടു
യുദ്ധം ചെയ്യുകയാണ് 
പാരസെറ്റമോളിന്‍റെ ഊര്‍ജ്ജം
മുഴുവനായി ആവാഹിച്ച 
എന്‍റെ ഭടന്മാര്‍ !
മുടിയിഴയില്‍ ശ്രദ്ദയോടെ
വകഞ്ഞു നടക്കുന്ന 
അമ്മയുടെ കൈകളാണ്
എനിക്കേറ്റവും പ്രിയമുള്ള
പനിക്കാഴ്ച !

2 comments:

  1. വയ്യാതെ ആകുമ്പോള്‍ ആണ് നമുക്ക് ഒറ്റപ്പെടല്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്... ആ സമയത്ത് അമ്മ തരുന്ന സാന്ത്വനത്തിന് പകരമാകാന്‍ മറ്റൊന്നിനുമാകില്ല...

    ഇന്നത്തെ കവിതകള്‍ എല്ലാം തന്നെ വേറിട്ട്‌ നില്‍ക്കുന്നല്ലോ നിശാഗന്ധി...
    Keep it up....

    ReplyDelete