ഒന്ന് തൊട്ടു സാന്ത്വനിപ്പിക്കാന്‍ കൊതിച്ചിട്ടുണ്ട് !
കണ്ണീരിന്‍റെ നനവും മഴമേഘങ്ങളുടെ വര്‍ഷവും
എന്‍റെ കാലുകളെ തുരുമ്പിപ്പിച്ചിരിക്കുന്നു
എങ്കിലും പൂക്കള്‍ വിരിയുന്നുണ്ട്
എന്‍റെ കാല്‍ച്ചോട്ടില്‍
ഓരോ സ്മരണയിലും നിങ്ങളര്‍പ്പിക്കുന്ന
പൂക്കള്‍ അഴുകി വിത്തുകളായി പൂവിടാറുണ്ട് !
പാകിയ കല്ലുകളില്‍ കൊത്തിയ പേരുകള്‍
വെയിലേറ്റു ചിരിക്കാറുണ്ട്
മഴയേറ്റു കരയാറുമുണ്ട് !
ഓര്‍മ്മത്തിരികള്‍ കൊളുത്തിയിട്ട്
പൊടിയുന്ന കണ്ണീരിനു വിശ്രമം നല്‍കാന്‍
എന്നില്‍ ചായാറുണ്ട് ചില ദുഃഖചിത്രങ്ങള്‍ !
ചിലപ്പോഴൊക്കെ നീണ്ട പദയാത്രകളുടെ
വിലാപം എന്‍റെ മേല്‍ മുത്തുക്കുടകള്‍
ചാരിവച്ചിരിക്കാറുണ്ട് !
പിഞ്ചുജഡങ്ങളും , മൂത്തുനരച്ചതും ,
അനാഥരും കുഴികളിലേയ്ക്കെത്താറുണ്ട് !
ഉണങ്ങിയ പൂക്കളില്‍ ചിലതില്‍
ആത്മാര്‍ഥമായ തുള്ളികളും ,
ചിലതില്‍ ഗ്ലിസറിന്‍ തുള്ളികളുമുണ്ട് !
മനസ്സിന്‍റെ ഭാരങ്ങളെല്ലാം ആരോടെന്നില്ലാതെ
പറഞ്ഞു തീര്‍ത്ത് മടങ്ങുന്ന ചിലരാവട്ടെ
നിറമില്ലാത്ത വസന്തങ്ങളില്‍ നിന്നും
മുള്ളില്ലാതെ അറുത്ത വെളുത്ത പുഷ്പങ്ങള്‍
എന്‍റെ നെഞ്ചില്‍ മറന്നുവച്ചും
നടന്നു നീങ്ങാറുണ്ട് !
"മനസ്സിന്‍റെ ഭാരങ്ങളെല്ലാം ആരോടെന്നില്ലാതെ
ReplyDeleteപറഞ്ഞു തീര്‍ത്ത് മടങ്ങുന്ന ചിലരാവട്ടെ
നിറമില്ലാത്ത വസന്തങ്ങളില്‍ നിന്നും
മുള്ളില്ലാതെ അറുത്ത വെളുത്ത പുഷ്പങ്ങള്‍
എന്‍റെ നെഞ്ചില്‍ മറന്നുവച്ചും
നടന്നു നീങ്ങാറുണ്ട് !"
സെമിത്തേരിയില്‍ ആരെയോ കാണാന്‍ പതിവായി വരുന്ന ഒരാളുടെ ചിത്രം, അവസാനത്തെ വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞ് വന്നു...
സെമിത്തേരിയിലെ ചാരുബെഞ്ചിന് മാത്രമല്ല; പൂക്കള്‍ക്കും ചെടികള്‍ക്കും മരങ്ങള്‍ക്കും കാറ്റിനും ഒക്കെ പറയാനുണ്ടാകില്ലേ ഇത് പോലെ എന്തൊക്കെയോ നൊമ്പരങ്ങളും കഥകളും...
Valare nannayittundu. Keep writing. All the best!
ReplyDeleteVery good. Keep it up. Please do write more.
ReplyDeleteToni
ഒരു പൂ അര്പ്പിpക്കുന്നു..
ReplyDelete