മനസ്സിന്‍റെ കറുപ്പിലേയ്ക്ക്
ശൂന്യതയിലേയ്ക്ക്,
നിറമുള്ള ചോക്ക് കഷ്ണങ്ങളിലൂടെ
പ്രകാശവും അറിവും പകര്‍ന്നു തന്ന,
നിങ്ങള്‍ക്ക് പ്രണാമം !
ചൂരല്‍ത്തണ്ടിന്‍റെ അറ്റത്തെ
വേദനയില്‍ എനിക്ക് സമ്മാനിച്ച
ഒരുപാട് ജ്ഞാനത്തില്‍ നിന്നും
ഒരു വാക്ക് നിങ്ങള്ക്ക്
ഞാന്‍ സമര്‍പ്പിച്ചോട്ടെ
" നന്ദി "
ശൂന്യതയിലേയ്ക്ക്,
നിറമുള്ള ചോക്ക് കഷ്ണങ്ങളിലൂടെ
പ്രകാശവും അറിവും പകര്‍ന്നു തന്ന,
നിങ്ങള്‍ക്ക് പ്രണാമം !
ചൂരല്‍ത്തണ്ടിന്‍റെ അറ്റത്തെ
വേദനയില്‍ എനിക്ക് സമ്മാനിച്ച
ഒരുപാട് ജ്ഞാനത്തില്‍ നിന്നും
ഒരു വാക്ക് നിങ്ങള്ക്ക്
ഞാന്‍ സമര്‍പ്പിച്ചോട്ടെ
" നന്ദി "
അദ്ധ്യാപകരെ അത്യധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു പഴയ കാലത്തിന്റെ ഓര്‍മ്മയില്‍ ഒരു നന്ദി ഞാനും രേഖപ്പെടുത്തുന്നു...
ReplyDeleteആ പഴയ ബന്ധത്തിന് ഇന്ന് വിള്ളല്‍ ഏറ്റു കഴിഞ്ഞിരിക്കുന്നു...
സ്കൂള്‍ ഭിത്തിയില്‍, ടോയിലറ്റില്‍ ടീച്ചര്‍മാരുടെ പേരിനൊപ്പം 'ഐ ലവ് യു' എഴുതി ആനന്ദിക്കുന്ന കൗമാരം..
മാഷിനോപ്പം ഇരുന്ന് വെള്ളമടിക്കുന്ന യുവത്വം...
എവിടെയാണ്, ആര്‍ക്കാണ് പിഴച്ചത്?