Wednesday, August 8, 2012

ഒരു ഗ്രാമത്തിന്‍റെ ഓര്‍മ്മ

ആ പഴയ ഗ്രാമത്തിന്റെ പച്ചപ്പില്‍,
പലകയടിച്ച കുടിലില്‍
മേഞ്ഞ ഓലകളുടെ വിടവിലൂടെ
ഉറക്കം കെടുത്തിയിരുന്ന
മഴത്തുള്ളികള്‍ക്കൊരു ഈണമുണ്ടായിരുന്നു !
മാസമാരികമായൊരു കുളിരുണ്ടായിരുന്നു !
അന്നെന്‍റെ മുറ്റത്തു പടര്‍ന്നു പന്തലിച്ച
കാട്ടുപൂക്കള്‍ക്കുണ്ടായിരുന്നു
എന്നെന്നും മനസ്സിന്‍റെ ഉള്ളില്‍ പൂക്കുന്ന
സ്വപ്നങ്ങളുടെ മണവും നിറവും !
ഇന്നീ നഗരത്തിന്‍റെ നിലയ്ക്കാത്ത ശബ്ദഘോഷത്തില്‍
ഒറ്റമുറിയുടെ ഇരുളില്‍, ജീവിതം അന്യമാകുന്നു
നിറമുള്ള മഴത്തുള്ളികള്‍ തുരുമ്പിച്ച
ജനലഴികളില്‍  അലയ്ക്കുന്നു !
പൊടിപിടിച്ച വരാന്തയില്‍ഒരു മൂലയ്ക്ക്
ആരുമറിയാതെ വിരിയുന്നുണ്ട് പൂക്കള്‍ !
നിറമോ മണമോ ഇല്ലാത്ത ഇത്തിരിപൂക്കള്‍ !
തിരക്ക് പിടിച്ചോടുന്ന ദിവസങ്ങളില്‍
ആ ഹരിതഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍
എന്റെ ചിന്തകളില്‍
വിരുന്നെത്തും ഇടയ്ക്കൊക്കെ !

3 comments:

  1. u've done a nice attempt... keep going.....

    ReplyDelete
  2. ഓര്‍മ്മകളുടെ പിന്നാമ്പുറഅങ്ങളിലൂടെ , ആ പഴയ ഗ്രാമീണ സൌന്ദര്യത്തിലേക്ക് ഒരു തിരിച്ച് പോക്ക് അല്ലേ......
    കോണ്ക്രീറ്റ് മണിമാളികള്‍ വരുന്നതിന് മുന്‍പ് പുരപ്പുറത്ത് ആര്‍ത്തലച്ചു വീഴുന്ന മഴയ്ക്ക്‌ എന്തൊരു ഈണമായിരുന്നു...
    മേല്പ്പുരയിലൂടെ ഒളിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍, പാത്രങ്ങളില്‍ പിടിച്ചെടുക്കുമായിരുന്നു...

    കാറ്റില്‍ ആടുന്ന മരങ്ങള്‍ വീടിനു മേലെ വീഴുമോയെന്ന് എന്നും ഭയപ്പെട്ടിരുന്നു...
    മഴ കഴിഞ്ഞു പറമ്പില്‍ ഇറങ്ങി എന്തൊരു കാസര്തായിരുന്നു...
    ഇന്ന്....ഒക്കെയും ഓര്‍മ്മകള്‍ മാത്രം...

    ReplyDelete