Monday, August 6, 2012

ജീവിതക്കാഴ്ച്ചകള്‍

കിട്ടുന്നതെല്ലാം വാരിക്കൂട്ടി
അദ്ഭുതത്തോടെ
കാത്തുസൂക്ഷിക്കുന്നതായിരുന്നു
ബാല്യത്തിലെ ഹൃദയം !
വേണ്ടത് മാത്രം തിരഞ്ഞ് പിടിച്ചു നടന്നു
പിന്നീടുള്ള കൌമാരത്തിന്‍റെ ആവേശത്തില്‍  !
ഇഷ്ടമായതോന്നും ലഭിച്ചില്ല
കണ്ണില്‍ പകയോടെ
പടപൊരുതിയപ്പോള്‍
കയ്യിലുണ്ടായിരുന്നതിനും കഷതമേറ്റു !
മനസ്സും ശരീരവും
കയ്യില്‍ കിട്ടിയ കടലാസ്സു കഷ്ണത്തില്‍
പൊതിഞ്ഞു പിടിച്ചു
ചിരിച്ചും കരഞ്ഞും നഷ്ടങ്ങള്‍ സഹിച്ചും
കുറെനാള്‍ തിരിഞ്ഞോടി യൌവ്വനത്തില്‍ !
വാര്‍ദ്ധക്യം കൊള്ളക്കാരുടെ കയ്യിലായിരുന്നു
ഉള്ളതെല്ലാം പിഴിഞ്ഞെടുക്കപ്പെട്ട കാലം !
ഓര്‍മകളില്‍ തലചായ്ച്ചു വിശ്രമിച്ചപ്പോള്‍
ഒരു നിഴല്‍ പോലെ തെളിഞ്ഞു വന്നു കാഴ്ചകള്‍
അപ്പോഴാണ് തിരിച്ചറിഞ്ഞത്
വഴിമാറി പോയത്
ഏതു നാല്‍ക്കവലയില്‍ വച്ചാണെന്ന് !

4 comments:

  1. "വഴിമാറി പോയത്
    ഏതു നാല്‍ക്കവലയില്‍ വച്ചാണെന്ന് !"

    ഒരു നാല്‍ക്കവലയില്‍ വെച്ചാകാം...
    അല്ലെങ്കില്‍ ഏതോ വഴിയമ്പലത്തില്‍ വെച്ചാകാം..
    ഉത്തരം പറയുക വളരെ ദുഷ്കരം....

    നിശാ, നല്ലൊരു കവിത....

    ReplyDelete
  2. ജീവിതം തന്നെയിത്..

    ReplyDelete
  3. ഏതു നാല്‍ക്കവലയില്‍ വച്ചാ...?

    ReplyDelete
  4. Naalkvala pinnittu ..! Swapnangal maricha chudukaattil vachaanu.. Avvo aarkkariyaam!!

    ReplyDelete