Monday, August 6, 2012

പുണ്യനദി


കരിഞ്ഞ ചങ്കിന്‍റെ ചാരവും
പാതി കത്തിയ 
തലയോട്ടിയുടെ ശേഷിപ്പും
ഉള്ളിലാക്കി ഒരു മണ്‍കുടം
തുള്ളി തുള്ളി നടപ്പുണ്ട് 
പുണ്യനദിയുടെ നടുമുറ്റത്ത് !
കുടത്തിന്റെ വക്കിലെ
ഉപ്പുകണങ്ങളും നക്കിത്തുടച്ചു
പുണ്യനദി ഉറങ്ങാന്‍ കിടക്കുന്നു !
മണ്‍തരികള്‍ അലിയാന്‍ തുടങ്ങിയപ്പോള്‍ 
ആരുമറിയാതെ പുറത്തുചാടാന്‍ 
നോക്കുന്നുണ്ട് ആ ചിതയില്‍ 
ചുട്ടെടുത്ത നിന്റെ തിരുശേഷിപ്പുകള്‍ ! 

3 comments:

  1. ഒഴുകി ഒഴുകി എവിടെ ചെന്നാല്‍ ആണ് ആ ആത്മാവിന് മോക്ഷം ലഭിക്കുക...? ആ ജീവന്‍ അവശേഷിപ്പിച്ചു പോയ സ്വപ്ങ്ങളും കൂടെ ഒഴുകുന്നുണ്ടാകും അല്ലേ...

    ReplyDelete
  2. ഇതള്‍ കൊഴിഞ്ഞ ഒരു പുഷ്പ്പത്തിന്‍ വാക്കുകളല്ല ഇത്..
    നല്ല മൂര്ച്ച ... അംഗീകരിചിരിക്കുന്നു... ;)
    //കരിഞ്ഞ ചങ്കിന്റെ ചാരം//
    സംഗതി ചീറി..

    ReplyDelete