Thursday, July 12, 2012

പ്രവാസിയുടെ പ്രാര്‍ത്ഥന


സ്വര്‍ഗ്ഗത്തിന്റെ നെഞ്ചിലൂടെ 
ഊറിയിറങ്ങിയ കുളിര്‍മുത്തുകള്‍ 
പൊട്ടിചിതറിയ മാദഗ ഗന്ധമുണ്ടായിരുന്നു
എന്റെ നാടിന്റെ പൊടിമണ്ണിനൊരിക്കല്‍ !
വിട്ടു  പോകേണ്ടി വന്നപ്പോള്‍ 
മുലപ്പാല്‍ കുടിക്കുന്ന കുട്ടിയെ 
അമ്മ ഇട്ടെറിഞ്ഞു പോയൊരു 
നീറ്റലാണെന്‍റെ ജീവനില്‍ !
തിരികെ എത്തുവോളം 
എന്റെ പ്രണയിനിക്ക് മാറ്റമുണ്ടാവല്ലേ 
എന്നൊരു പ്രാര്‍ഥന മാത്രം !
സ്വന്തവും ബന്ധവും വേരുകളും 
കണ്ടില്ലെന്നു നടിച്ച്,
അന്യമായൊരു ലോകത്ത് 
എന്തൊക്കെയോ കെട്ടിപ്പടുക്കുകയാണ് ഞാന്‍ !
ഉള്ളിന്‍റെയുള്ളില്‍ ശോകമൊരു 
ഗാനത്തിന്‍ താളത്തില്‍  
തീരത്തേയ്ക്ക് തുഴയുന്നൊരു 
തോണിക്കാരന്‍റെ വ്യഗ്രത !
പ്രവാസിയുടെ പ്രാര്‍ത്ഥന !

1 comment:

  1. "ഉള്ളിന്‍റെയുള്ളില്‍ ശോകമൊരു
    ഗാനത്തിന്‍ താളത്തില്‍
    തീരത്തേയ്ക്ക് തുഴയുന്നൊരു
    തോണിക്കാരന്‍റെ വ്യഗ്രത !
    പ്രവാസിയുടെ പ്രാര്‍ത്ഥന !"

    നഷ്ടപ്പെടലുകളുടെ പ്രവാസ ലോകത്തില്‍ ഏതോ ശോകഗാനത്തിന്‍ മാറ്റൊലികളും പേറി, തുഴഞ്ഞ് തുഴഞ്ഞൊരു തീരത്തെന്നോ ചേക്കേറുമ്പോള്‍, നഷ്ടപ്പെട്ടുപോയ യൌവനത്തിന്റെ പിന്‍വിളി മാത്രമേ കാതില്‍ മുഴങ്ങുകയുള്ളൂ...

    തിരിച്ചു വരൂ....വേഗം...
    സ്വര്‍ഗ്ഗത്തിന്റെ നെഞ്ചിലെ കുളിര്മുത്തുകള്‍ മാദക ഗന്ധം പൊഴിക്കാനായി നിന്നെയും കാത്തിരിക്കുന്നു....കൂടെ മറ്റാരൊക്കെയോ ഒപ്പം....

    അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണേ എഴുത്തുകാരീ....

    ReplyDelete