Thursday, July 12, 2012

മരുഭൂമി


കടല്‍ത്തിരകളുടെ തിളയ്ക്കുന്ന നീലിമയ്ക്കപ്പുറം
അനന്തതയുടെ പൊള്ളുന്ന മണല്‍പരപ്പില്‍,
പൊടിപടലങ്ങള്‍ അങ്കം നിറുത്തി
വിശ്രമിക്കാനൊരുങ്ങുന്നു !
മരുപ്പച്ചയുടെ സ്വാദു തേടി
ഒട്ടകകൂട്ടങ്ങള്‍ താളത്തില്‍ നടന്നപ്പോള്‍
മണലാഴങ്ങളില്‍ പുളയുന്ന
വെളിച്ചത്തിന്‍ കുഞ്ഞുങ്ങള്‍ !
ദൂരെ ദൂരെ ആകാശവും ഭൂമിയും
സന്ധിക്കുന്നിടത്തൊരു പൊന്‍പഴം
കടലില്‍ വീഴാനൊരുങ്ങി നില്‍ക്കുന്നു !

1 comment:

  1. അങ്ങ് ദൂരേ, ഏഴാം കടലിനക്കരെ, ഒട്ടകകൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന, പൊള്ളുന്ന, അനന്തമായ ആ മണല്‍പ്പരപ്പ് എന്നും ഒരുപാടു മോഹങ്ങള്‍ക്ക് മോഹഭംഗങ്ങള്‍ക്ക് മൂകസാക്ഷിയായിട്ടുണ്ട്....

    ReplyDelete