Wednesday, August 8, 2012

ഭാര്യ

ആ കണ്ണുകള്‍ എനിക്ക്
പിന്നാലെ ഉണ്ടായിരുന്നു
ഒരു സംരക്ഷണം
പിന്നൊരു സംശയം
ആ വലയം ഞാന്‍
ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
ഭാര്യയല്ലേ ഞാന്‍ !
കഴുകന്‍ കണ്ണുകളെന്നില്‍
ചൂഴ്ന്നിറങ്ങിയിട്ടുണ്ട്
കൌമാരത്തെ ദഹിപ്പിച്ചുകൊണ്ട് !
ഇന്ന് ഞാന്‍ യുവതിയാണ്
ഭാര്യയാണ് !
കരുത്തുള്ള ഒരു സ്നേഹത്തിന്‍റെ
നിറം പകരുന്ന സുന്ദരമായ സംശയം
എനിക്ക് ചുറ്റുമുണ്ട് !
ഫണമെഴുന്നു നില്‍ക്കുന്ന
തേരുവീഥികളിലൂടെ
ഒരു സിന്ധൂരചുവപ്പിന്റെ
ചങ്കൂറ്റത്തോടെ,
നടക്കാനെനിക്ക് ബലം
തന്ന പ്രണയം കലര്‍ന്ന സംശയം !
ആ ആണ്‍ബലത്തിലാണ്
ജീവിക്കാന്‍ ഞാന്‍ പഠിച്ചത് !

4 comments:

  1. "ഒരു സിന്ധൂരചുവപ്പിന്റെ
    ചങ്കൂറ്റത്തോടെ,
    നടക്കാനെനിക്ക് ബലം
    തന്ന പ്രണയം കലര്‍ന്ന സംശയം !
    ആ ആണ്‍ബലത്തിലാണ്
    ജീവിക്കാന്‍ ഞാന്‍ പഠിച്ചത് !"

    ഭാര്യയോട് എത്ര തന്നെ സ്നേഹമുണ്ടെങ്കില്‍ തന്നെയും പല പുരുഷന്മാരിലും അറിയാതെ സംശയം കടന്നു കൂടാറുണ്ട് എന്നത് ഒരു സത്യമാണ്...
    ഭാര്യയെ ജോലിക്ക് വിടാത്തവര്‍ പലരും ആ സംശയം വെച്ച് പുലര്‍ത്തുന്നവര്‍ ആണ്...

    പക്ഷെ, അത് അവളില്‍ നിന്നും കൊണ്ട്, അവന്റെ സ്നേഹം മനസിലാക്കി തന്നെ കവിതയിലൂടെ അവതരിപ്പിച്ചിരിക്കുന്നു....ആശംസകള്‍....

    ReplyDelete
  2. സംശയത്തേക്കാള്‍ അസൂയ എന്ന് തിരിച്ചറിയുക. പിനെ, എന്നേക്കാള്‍ മെച്ചമായതൊന്ന് അവളെ ആകര്‍ഷിച്ചാലോ എന്ന ഭയവും. എനിക്ക് വേണം, എനിക്ക് തന്നെ മുഴുവനും വേണം എന്ന സ്വാര്‍ത്ഥതയും! നന്നായി പറഞ്ഞു!

    ReplyDelete
  3. നിശാഗന്ധി ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു..
    തിരിച്ചറിവുകള്‍ കവിതയില്‍ പ്രതിഫലിക്കുന്നുണ്ട്...
    തുടരുക..
    ഭാവുകങ്ങളും...

    ReplyDelete
  4. ചാവക്കാടന്‍ ശരി

    ReplyDelete