Wednesday, August 8, 2012

കൂട്ടുകാരന്‍

സൂര്യനെ നോക്കുമ്പോള്‍
അവന്‍ ഇടയ്ക്കിടെ നിലത്തു
വീണു പിടയ്ക്കാറുണ്ടായിരുന്നു !
കാലുകളും കൈകളും എവിടെയ്ക്കോ
ഓടി പോകാനുള്ള തിടുക്കത്തിലായിരുന്നു !
അവന്‍റെ വായിലൂടെ
വയറ്റിലെ പാലു തിളച്ചു പോയി !
കളിപ്പാട്ടം പോലെ
താക്കോല്‍കൂട്ടം കയ്യില്‍
തിരുകുമ്പോള്‍
ഒന്നുമറിയാതെ വീണ്ടും
സൂര്യനോടൊപ്പം കളിക്കാനോടുന്ന
എന്‍റെയാ പഴയ കൂട്ടുകാരന്‍ !

1 comment:

  1. പല തവണ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്, ചുഴലിയുടെ വികൃതികള്‍ക്ക്... വര്‍ഷങ്ങള്‍ക്കു മുന്‍പ്, തിരക്കുള്ള വഴിയെ നടന്നു പോയപ്പോള്‍ പെട്ടന്ന് ഒരാള്‍ വീണു കിടന്നു പിടയ്ക്കുന്നു... അനാണ് ആദ്യമായി നേരില്‍ കണ്ടത്...

    കവിത വായിച്ചപ്പോള്‍ ആ സംഭവം ഓര്‍മ്മ വന്നു...
    അവസാനത്തെ ഏഴെട്ട് കവിതകളില്‍ നല്ല വിത്യസ്തത നിഴലിക്കുന്നു...ആശംസകള്‍ നിശാ...

    ReplyDelete