Wednesday, August 8, 2012

സാമ്പ്രാണി


മേനി പുകഞ്ഞും
തൊലി നീറിയും
മരണക്കിടക്കയുടെ തലയ്ക്കല്‍
കണ്ണീര്‍നനവില്ലാതെ കത്തിയും 
നാമജപങ്ങളെ വിണ്ണിലെത്തിച്ചും,
ബലിയിടുമ്പോള്‍ സാക്ഷിയായും 
ഈശ്വര പ്രീതിയിലൊരു
ചാരമായി ജന്മം വെടിയാനും ..
ഒരു സാമ്പ്രാണിക്കനല്‍ ... !!

1 comment:

  1. സ്വയം നീറുമ്പോഴും സാമ്പ്രാണിക്ക് ആശ്വസിക്കാമല്ലോ, കടമകള്‍ ചെയ്തു തീര്‍ത്താണ്‌ ഒരു പിടി ചാരമാകുന്നത് എന്ന്...

    ReplyDelete