ഞാനീ ലോകത്തില്‍ മാത്രമായി !
പുറം ലോകത്തിന്റെ ശബ്ദമൊന്നും
തെടിയെത്താത്ത ഈ സൌണ്ട് പ്രൂഫ്
മുറി എന്നെ അതിനോട്
വിളക്കിചേര്‍ത്തിരിക്കുന്നു !
അരങ്ങു തകര്‍ത്തഭിനയിച്ചു നീയും
അവസാനമായി ഈ പടിയേറി വന്നു പോയ
എന്റെ സുഹൃത്തേ !
തിരികെ തരാന്‍ ഒന്നും ശേഷിക്കുന്നില്ല !
വീതിച്ചെടുത്തു ഈ ഹൃദയം
നിനക്ക് മുന്പഭിനയിച്ചു തീര്‍ത്തവര്‍ !
നാടകമവസാനിച്ചു !
അരങ്ങൊഴിഞ്ഞു !
ഇനി വിശ്രമമാണ് എനിക്കിവിടെ
നിങ്ങള്‍ ചിതറിയിട്ട് പോയ ചില്ലുതുണ്ടുകളില്‍
മലര്‍ന്നു കിടന്നു ഞാന്‍ സ്വപ്നം കാണുകയാണ് !
നിങ്ങളെയൊരുമിച്ചു ഞാന്‍ കണ്ടിരുന്നു ഇന്നലെ ,
ഭ്രാന്തിന്റെ ഈ കണ്ണിയില്ലാതെ സുന്ദരമായി
കോര്‍ത്തുവച്ചൊരു മാല പോലെ ,
ചിരിച്ചും ചിരിപ്പിച്ചും എന്നില്‍ നിന്നും
ദൂരേയ്ക്ക് മറയുന്ന നിങ്ങളെ !
തിരികെ നോക്കാതെ
എന്റെ കണ്ണില്‍ നിന്നും നിഴലു പോലെ
മാഞ്ഞ നിങ്ങളെ ഞാനും മറക്കുകയാണ് !
ഈ ജന്മത്തിന്റെ പായല്ക്കറ ഏല്ക്കാതെ
പോയ നിങ്ങള്‍ തന്നെയാണ് ശരി !
ഇനിയും അറ്റ്പോകാത്ത
ചിലസ്വപ്നത്തുരുത്തുകള് കാലുകളില്‍
കുരുങ്ങിക്കിടപ്പുണ്ട് ..
ജന്മം തന്നതിന്റെയും , വളര്‍ത്തിയതിന്റെയും
സ്നേഹിച്ചതിന്റെയും ബന്ധങ്ങള്‍
എന്നെ പിരിയാതെ !
മരണത്തിലേയ്ക്ക് നടത്താതെ എന്റെ
ഭ്രാന്തിന്റെ കാലില്‍ കുരുക്കിട്ട് മുറുക്കി !
വിളക്കിച്ചേര്‍ക്കാം
ReplyDelete);
ReplyDeleteനഷ്ടസ്വപ്നങ്ങളില് വിരാജിക്കുന്നു..
ReplyDeleteനഷ്ടയാഥാര്ത്യിങ്ങളില് അസൂയപ്പെടുന്നു..
നഷ്ട്ടപ്പെട്ടതിനെ ശപിക്കുന്നു..
നിശാഗന്ധി, വരികള്‍ ഒരുപാട് ഫീല്‍ ചെയ്തു..
ReplyDeleteബന്ധങ്ങളുടെ അറ്റ് പോയ മുറിവുകള്‍ ഉണങ്ങാതെ എന്നില്‍ അവശേഷിക്കുന്നത് കൊണ്ടാവാം...
ഇനിയും അറ്റ്പോകാതിരിക്കാന് ഏതാനും സൌഹൃദങ്ങള്‍ ഒഴികെ മറ്റൊന്നും ഇല്ലാത്തതിനാല്‍ ആവാം..
പക്ഷെ, എന്തും ശീലമായാല്‍ വേദനിക്കില്ല എന്ന് ഞാനും പഠിച്ചു കഴിഞ്ഞു...
ഒപ്പം, വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരത്താണി ആകുമ്പോള്‍ എന്റെ ജീവിതത്തിന്റെ അര്‍ഥം ഞാന്‍ തിരിച്ചറിയുന്നു...
ഒരു നാള് അവരും വിട്ടു പോകാം; ആരും..
കണ്ടു മുട്ടാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം കൂടിമ്പോഴും കൂടെ നില്ക്കാന് ആരും ഉണ്ടാവില്ല എന്നതും മറ്റൊരു തിരിച്ചറിവാണ്....
കവിത വളരെയധികം ഹൃദയത്തില്‍ തറച്ചിരിക്കുന്നു...ആശംസകള്‍...
ആശംസകൾ
ReplyDelete