ഇന്നും വിതുമ്പുന്ന വഴിയമ്പലങ്ങളുണ്ടിവിടെ !
ഒരു തിരി വിളക്കിന്‍റെ ദൈവികതയും
സന്ധ്യാജപങ്ങളുടെ ഐശ്വര്യവും
മലിനമായ വായുവില്‍ ചിതറിക്കിടക്കുന്നു !
തുളസിത്തറയിലെ കാട്ടുപള്ളകളുടെയും
പൊട്ടിയ ഓടിലെ പായലുകളുടെയും
വേരുകള്‍ ആഴ്ന്നൊരു
പൈതൃകം നെടുവീര്‍പ്പെടുന്നു !
കുഞ്ഞരിപ്പല്ലും കാട്ടി ചിരിച്ചു വീഴുന്നുണ്ട്
മുല്ലപ്പൂക്കളും ഒന്നുമറിയാതെ !
ഇനി ഞാനീവഴിവരുമ്പോള്‍
തലയുയര്‍ത്തി നില്‍ക്കും നല്ലൊരു
ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടിന്‍റെ ഗാംഭീര്യം !
മണ്ണിനടിയിലെ വേരുകള്‍ക്ക്
അന്നും ജീവനുണ്ടെങ്കില്‍
മുറുക്കെ പിടിക്കുന്നുണ്ടാവും
ഞാന്‍ പ്രണയിച്ച സൌന്ദര്യങ്ങളൊക്കെ !
നിശാഗന്ധി ഇനിയും പൂക്കട്ടെ!
ReplyDelete:)
ReplyDelete