Thursday, August 9, 2012

സൌഹൃദം

ഒരുപാടറിയാന്‍ കൊതിച്ചതും
ആഴത്തില്‍ നീന്താന്‍ തുടിച്ചതുമാണ്..
പടിയേറി വന്നവരെല്ലാം
മറ്റേതോ തസ്തികകള്‍ തിരഞ്ഞെടുത്തു
അമ്മ , അച്ഛന്‍ , ഏട്ടന്‍ , ഏട്ടത്തി
ശത്രു , വിരോധി , ആരാധകന്‍ ...
അങ്ങനെ അങ്ങനെ...
ഞാന്‍ കാത്തിരുന്നതാണ്
മനസ്സിലെ ആ ഒഴിവിലേയ്ക്കൊരാളെ !
പടിക്കല്‍ ഇന്നും 
മാറാല കെട്ടി കിടപ്പുണ്ട് 
"തസ്തിക ഒഴുവുണ്ട്"

3 comments:

  1. സൗഹൃദത്തിന്‍റെ തസ്തികയിലേക്ക് ഒരു അപ്ലിക്കേഷന്‍ അയച്ചിരിക്കുന്നു.

    ReplyDelete
  2. സൌഹൃദത്തിന്റെ തസ്തികയില്‍ ഒരു ഒഴിവ് മാത്രമേ ഉള്ളോ...?
    എന്തായാലും ഇനി കണ്ണാടി വേണ്ടെന്നു വെച്ചുകൊള്ളൂ... :-)

    ഈയിടെയായി അക്ഷരെത്തെറ്റുകള്‍ അവിടെയും ഇവിടെയും കൂട് കൂട്ടുന്നുണ്ട്..
    ഒന്ന് ശ്രദ്ധിക്കണേ നിശാഗന്ധി...

    ReplyDelete
  3. നല്ലതൊന്ന്...

    ReplyDelete