Wednesday, August 1, 2012

ഓര്‍മയിലെ മഴ


ഓരോ മഴയും ഓരോ ഓര്‍മ്മയാണ്
തോരാതെ പെയ്യ്തിറങ്ങുന്ന
തുള്ളികള്‍ക്കോരോന്നിനും
അവളുടെ നിറമാണ് !
വീണുടയുന്ന നിറകുടങ്ങള്‍ക്ക്
പ്രണയത്തിന്റെ കൊഞ്ചലാണ്!
ചേറും തെറിപ്പിച്ചു ,
പുള്ളിക്കുടക്കീഴില്‍
ഒരിക്കല്‍ കൂടി ഒരു ബാല്യം !
ഇനി ഞാന്‍ കാണുന്നതെന്നാണ്...
പച്ചിലച്ചാര്‍ത്തുകളെ തഴുകി
എന്‍റെ സ്വപ്നങ്ങളിലേയ്ക്ക്
അടര്‍ന്നടര്‍ന്നു വീഴുന്ന
കുളിര്‍മുത്തുകളെ !
ഇനി ഞാന്‍ ചൂടുന്നതെന്നാണ്
ഇലത്തുമ്പുകളെ ചുംബിക്കുന്ന
മഴപ്പൂക്കളെ ... !



1 comment:

  1. കാലം നമ്മളെ കൈപിടിച്ച് നടത്തി ഈ ദൂരമിത്രയും..ഒരിക്കലും തിരിച്ചു പോകാനാവില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ നാം നടന്നു...ഇനി ഒരു മടക്കയാത്ര ഓര്‍മ്മകളിലൂടെ മാത്രം..

    ReplyDelete