Friday, August 3, 2012

കടലാസ്സ്


ആരൊക്കെയോ എഴുതാന്‍ ശ്രമിച്ച്
വെട്ടിയും തിരുത്തിയും 
മായ്ച്ച് പിന്നെയുമെഴുതിയും 
ചുരുട്ടി വലിച്ചെറിഞ്ഞൊരു 
വെള്ളക്കടലാസ്സായിരുന്നു  ഞാന്‍  !
ഒരിക്കലൊരു സുന്ദരമായ കവിത 
എഴുതപ്പെട്ടൊരു വെളുത്ത ഹൃദയം !
ഇനിയത് ആര്‍ക്കും 
വായ്ക്കാനാവാത്ത  വിധം 
വികൃതമായിരിക്കുന്നു !
ചുളിവു നിവര്‍ത്തി വായ്ക്കാന്‍ 
തുനിയുമ്പോഴേയ്ക്കും പിഞ്ഞിപോവുന്ന  
വെറുമൊരു കടലാസ്സു മാത്രമാണിന്ന് ഞാന്‍ !
നീ ഇനി എന്തിനു കാത്തു നില്‍ക്കുന്നു ?
കത്തിച്ചു കളഞ്ഞേക്കൂ ...
ആ കനലില്‍  എനിക്ക് 
ശാപമോക്ഷം കിട്ടിയാലോ ?
എന്നില്‍ തളയ്ക്കപ്പെട്ട അക്ഷരച്ചാര്‍ത്തുകള്‍ക്ക് 
ചിറകുകള്‍ മുളച്ചാലോ .... !!

2 comments:

  1. Kathicu kalanjaalum pinneyum polichuvarikille swarnanaavulla aksharakurunnukal..?

    ReplyDelete
  2. ചിറകു മുളയ്ക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ ആകാശത്ത് ശലഭങ്ങളെ പോലെ പറന്നു നടക്കുന്ന കാഴ്ച രസകരമായ ഒരു ഭാവനയാണ്...
    56 അക്ഷരങ്ങളില്‍ 56 ശലഭങ്ങള്‍... കൊള്ളാം..

    ReplyDelete