സ്ത്രീയെ അമ്മയെന്നും
വെളിച്ചമെന്നും, ഭൂമിയെന്നും
നീ പ്രകീര്‍ത്തിക്കുന്നു
അവളെ ഉപദ്രവിക്കുന്നവനെയും
അവളുടെ മാനത്തിനു
വില പറയുന്നവനെയും
നീ ശിക്ഷിക്കുന്നു
അമ്മേ എന്ന് അവളെ
സ്നേഹത്തോടെ വിളിക്കുന്നു
എങ്കിലും അവള്‍ ചോര പൊടിക്കുന്ന
ദിവസങ്ങളില്‍ അശുദ്ധ !
ശരീരം പുളഞ്ഞ് ,നൊന്തു നൊന്ത് ,
അവള്‍ നിന്നെ പ്രസവിച്ചപ്പോഴും
അവള്‍ ചിന്തിയത്
അതേ നിറവും, അതെ മണവും
നിറഞ്ഞ അശുദ്ധമായ രക്തമാണ്,
ഒന്നുമറിയിക്കാതെ
നിന്നെ താങ്ങിക്കൊണ്ട് നടന്നതും
അതെ ചോരയും ചലവും
നിറഞ്ഞ സഞ്ചിയിലാണ് !
വെയിലും കാറ്റും കൊണ്ടവള്‍
വീടിന്‍റെ പിന്നില്‍ നിലയുറപ്പിക്കുമ്പോഴും
മനസ്സില്‍ പരാതിയില്ല
നിനക്കും അവള്‍ക്കും !
തലയിലാ സ്വാതന്ത്ര്യത്തിന്‍റെ
സുവര്‍ണ്ണ കിരീടവും
ചാര്‍ത്തിയപ്പോഴും
ഇന്നും അഞ്ചു ദിവസം അവള്‍ അശുദ്ധ !
മനസ്സില്‍ സകലവിധ അശുദ്ധിയും നിറച്ച
നിനക്കത് പറയാനുള്ള യോഗ്യത എന്താണ് ?
ആ ദിവസങ്ങളില്‍
അവള്‍ തൊടാത്ത വിഗ്രഹങ്ങളെ
അവള്‍ പൂജിക്കാത്ത വിഗ്രഹങ്ങളെ
അവളെ മാറ്റി നിറുത്തിയ
നിനക്കും തൊടാനും പൂജിക്കാനും യോഗ്യതയില്ല !
കാലഹരണപ്പെട്ടു വരുന്ന ഒരു ആചാരം. നല്ല വരികള്‍ . ഇഷ്ടപെട്ടു.
ReplyDelete"ആ ദിവസങ്ങളില്‍
ReplyDeleteഅവള്‍ തൊടാത്ത വിഗ്രഹങ്ങളെ
അവള്‍ പൂജിക്കാത്ത വിഗ്രഹങ്ങളെ
അവളെ മാറ്റി നിറുത്തിയ
നിനക്കും തൊടാനും പൂജിക്കാനും യോഗ്യതയില്ല "
നിശാഗന്ധിയില്‍ വിരിഞ്ഞ വേറിട്ടൊരു കവിത...തീക്ഷ്ണവും....
ഒഴുകിയെത്തുന്ന കാറ്റില്‍ ഒരു മാറ്റത്തിന്റെ ധ്വനി കേള്‍ക്കാം...
എഴുതൂ, ഇത്തരം കരുത്താര്‍ന്ന കവിതകള്‍ ഇനിയുമൊരുപാട്....
തലക്കെട്ടില്‍, 'ആശുദ്ധ' മാറ്റി 'അശുദ്ധ' ആക്കേണ്ടതില്ലേ ?
നന്നായിട്ടുണ്ട് ...
ReplyDeleteഅഞ്ചുദിവസ്സം വിശ്രമം എന്ന് കരുതുക.പ്രകൃതിയുടെ നിയോഗം.അത് ശുദ്ധം അശുദ്ധം എന്ന് വേര്‍തിരിച്ചത് ഏതു പുരോഹിതനായിരിക്കും, അല്ലെങ്കില്‍ ഏതു ഋഷിവര്യന്‍ ആയിരിക്കും?
ReplyDeleteനല്ല കവിത . ആശംസകള്‍.