Monday, July 16, 2012

മാഞ്ഞു പോയ അക്ഷരം


ശേഷിക്കുന്ന താളുകളിലോ,
പുറംചട്ടയിലെ തെളിയാത്ത വരികളിലോ,
നിന്റെ പേരുണ്ടോ എന്ന് ഞാന്‍ 
വെറുതേ ഒന്ന് തേടി !
ഇല്ല ! അറ്റു പോയിരിക്കുന്നു 
കവിതയായി ഒരിക്കല്‍ 
എന്റെ താളുകളില്‍ 
നിറഞ്ഞിരുന്ന നീ ...
ഈ മനസ്സില്‍ നിന്നും 
എന്റെ അക്ഷരസ്വര്‍ഗ്ഗത്തില്‍ നിന്നും !

1 comment:

  1. ചില പേരുകള്‍ മാഞ്ഞു പോയേക്കാം...
    മാഞ്ഞു പോയിടത്ത് മറ്റക്ഷരങ്ങള്‍ എഴുതപ്പെട്ടേക്കാം...
    ആദ്യം മധുരിക്കും പിന്നെ കയ്ക്കും എന്നത് പോലെയാണ് ചിലയക്ഷരങ്ങള്‍ എന്നതിനാല്‍ മാറ്റി പുതു അക്ഷരങ്ങള്‍ എഴുതുന്നത്‌ സൂക്ഷിച്ചു വേണം എന്ന് മാത്രം...
    ഇല്ലേല്‍ ചിലപ്പോള്‍ ഭാവിയില്‍ കവിത എഴുതാന്‍ അക്ഷരങ്ങള്‍ ഒന്നും തന്നെ അവശേഷിച്ചു എന്ന് വരില്ല... :-)

    ReplyDelete