Thursday, August 8, 2013

മഴ നനയാത്ത കവിത

കല്‍പ്പടവുകളും
കായലോരങ്ങളും
കണ്ണുകളും
കിനാവും
നനച്ചിടുന്നു  ഓര്‍മ്മകളില്‍
മഴക്കാലം ... !
നെഞ്ചിന്നോരം ചേര്‍ന്നുനിന്ന്
എന്‍റെ ഏതു കവിതയാണ്
മഴ നനയാത്തത് ??
കൈക്കുമ്പിളിലും
മനസ്സിൻ ചെപ്പിലും
നിറച്ചുവയ്ക്കാറുണ്ട്
ഓരോ മഴ പെയ്യുമ്പോഴും
ഇത്തിരി തുള്ളികൾ ഞാൻ !
ഇനിയെന്നാണ്
ഞാനൊരു മഴയായ് പെയ്യുക ?

3 comments:

  1. pala thulli
    peru vellam

    Sorry for manglish!

    ReplyDelete
  2. നാട്ടിൽ മഴ ഒരു ദുരിതം.....
    പാവം പ്രവാസികൾക്കാ-
    മഴ തന്നോർമ്മകൾ ഒരു മധുരം...

    ReplyDelete
  3. മഴക്കവിത

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete