Friday, August 2, 2013

നീപോലുമറിയാതെ നിനക്കായ്‌

ഓര്‍മ്മയുടെ ഒരായിരം ഗുല്‍മോഹറുകള്‍ 
മെത്തവിരിപ്പിട്ട താഴ്വാരങ്ങളില്‍ 
നഗ്നപാദനായ് നടക്കുമ്പോഴും ,
ചിരവിരഹത്തിന്‍റെ നോവില്‍ 
പൂത്തുകൊഴിഞ്ഞ ചോരപ്പൂക്കള്‍ 
എന്‍റെ ഹൃദയത്തിലേതെന്ന്
നീ മാത്രം അറിഞ്ഞില്ല ... 
വീണ്ടും ദൂരങ്ങള്‍ നടക്കൂ ... 
നിനക്കായ്‌ ഞാന്‍ 
കാത്തുവച്ചിരിക്കുന്നു ,
കണ്ണീര്‍പൂക്കളുടെ ഒരു ലോകം ...
നിന്‍റെ പാദങ്ങള്‍
ഇനിയുമതറിയാതിരിക്കട്ടെ... 

2 comments:

  1. കണ്ണീര്‍പൂക്കളുടെ ലോകമാണെങ്കില്‍ വേണ്ട

    ReplyDelete
  2. ഗുൽമോഹർ..!

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete