കരിമഷിയുടെ സൌന്ദര്യരേഖകള്‍
കവിഞ്ഞൊഴുകാന്‍ പാടില്ല
ചില കണ്ണുകള്‍ക്ക് !
സ്പര്‍ശനo മുള്ളുകള്‍ പോലെയും
ചുംബനങ്ങള്‍ ഇരുമ്പ്
പഴുപ്പിച്ചത് പോലയുമാണ് ... !
എങ്കിലും
വിയര്‍പ്പിന്‍റെ നോട്ടുകളില്‍ കിടന്നു
പുളയുമ്പോള്‍
ചുണ്ടുകളില്‍ പരിഭവം പാടില്ല ..
ഉള്ളില്‍ ആദിയുടെ നെരിപ്പോടാണെങ്കിലും
നോട്ടങ്ങൾക്ക് തീവ്രത കുറയരുത് .. !
സ്വപ്നങ്ങൾക്ക് നിറങ്ങളില്ലാത്ത
ചില പിറവികളിങ്ങനെയും .. !
ദിവസങ്ങളുടെ ഭാരം ചുമലിൽ
വഹിക്കുന്നവർക്ക് ,
സമൂഹം വേശ്യ എന്ന് പേരുവിളിച്ചാലും
തിരിഞ്ഞു നിന്ന് പ്രതികരിക്കേണ്ടതില്ല ..
അരക്കെട്ടിൽ കിലുങ്ങുന്ന തുട്ടുകൾക്ക്
ചുരുക്കും ചില ചുണ്ടുകളുടെ
പുഞ്ചിരിയുടെ ആനുകൂല്യം ലഭിക്കും ...
കവിഞ്ഞൊഴുകാന്‍ പാടില്ല
ചില കണ്ണുകള്‍ക്ക് !
സ്പര്‍ശനo മുള്ളുകള്‍ പോലെയും
ചുംബനങ്ങള്‍ ഇരുമ്പ്
പഴുപ്പിച്ചത് പോലയുമാണ് ... !
എങ്കിലും
വിയര്‍പ്പിന്‍റെ നോട്ടുകളില്‍ കിടന്നു
പുളയുമ്പോള്‍
ചുണ്ടുകളില്‍ പരിഭവം പാടില്ല ..
ഉള്ളില്‍ ആദിയുടെ നെരിപ്പോടാണെങ്കിലും
നോട്ടങ്ങൾക്ക് തീവ്രത കുറയരുത് .. !
സ്വപ്നങ്ങൾക്ക് നിറങ്ങളില്ലാത്ത
ചില പിറവികളിങ്ങനെയും .. !
ദിവസങ്ങളുടെ ഭാരം ചുമലിൽ
വഹിക്കുന്നവർക്ക് ,
സമൂഹം വേശ്യ എന്ന് പേരുവിളിച്ചാലും
തിരിഞ്ഞു നിന്ന് പ്രതികരിക്കേണ്ടതില്ല ..
അരക്കെട്ടിൽ കിലുങ്ങുന്ന തുട്ടുകൾക്ക്
ചുരുക്കും ചില ചുണ്ടുകളുടെ
പുഞ്ചിരിയുടെ ആനുകൂല്യം ലഭിക്കും ...
സമൂഹം അതിന്റെ ആവശ്യമാണ് പലതും.
ReplyDeleteഒരു തൊഴിലെന്നു കരുതുന്നുവെങ്കിൽ
ReplyDeleteഎന്തിനു പ്രതികരിക്കണം?
വളരെ ചുരുക്കം ചില ചുണ്ടുകളുടെ പുഞ്ചിരിയുടെ ആനുകൂല്യം മാത്രം ലഭിക്കും
ReplyDeleteചുമലിൽ ജീവിത ഭാരവും,ഉള്ളിൽ ആധിയുടെ നെരിപ്പോടും.
ReplyDeleteവളരെ നന്നായി എഴുതി.
ശുഭാശംസകൾ....