ഭിക്ഷയായി കിട്ടിയ ഇത്തിരി കനിവിനെ
തെരുവിലിട്ട് മാനഭംഗപ്പെടുത്തുന്ന നാട്...
അത് കണ്ടു ആര്‍പ്പുവിളിക്കുന്ന അണികള്‍,
അവരറിയുന്നുണ്ടോ ആവോ ....
വറ്റിവരണ്ട നിളക്കും
ഉടലറ്റ മരക്കുറ്റികള്‍ക്കും
ചിറകറ്റ പക്ഷികൂട്ടങ്ങള്‍ക്കും
സ്വപ്നഭൂമിയെ മാറോടു ചേര്‍ത്തിരുന്ന
എനിക്കും നഷ്ടമായതെന്തെന്ന് ...
അവരെങ്ങനെ അറിയാനാനാണ്?
ReplyDeleteനിളയുടെ നെഞ്ചില്‍ നിന്നൂറ്റിയെടുത്ത മണലിനും വെട്ടി വിറ്റ മരതതടിക്കും പ്രകൃതിയെക്കാള്‍ വിലകല്‍പ്പിക്കുന്നവരല്ലേ...
ഭൂമിദേവിയെ മാനഭംഗം ചെയ്യുന്ന പുത്തന്‍ സമൂഹം...
ഭ്രാന്തന്മാരുടെ സ്വന്തം നാട്, കേരളം....