Monday, July 16, 2012

മഴ


ഒരു മഴയാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...
പെയ്യ്തു പെയ്യ്തു തോരാത്ത മഴയായി ..
വെയിലില്‍ കരിഞ്ഞ വാടിയ മുഖത്തെ 
കണ്ണീരു കഴുകി ,
മരുഭൂമിയിലെ പൊടിപടലങ്ങളെ 
ശാസിച്ചിരുത്തി ,
മരിക്കാന്‍ തുടങ്ങുന്ന പഴുത്ത ഇലകളെ 
എനിക്കൊപ്പം ചേര്‍ത്ത്,
ആര്‍ത്തലച്ചു പെയ്യണമെനിക്ക് 
നീ നല്‍കാന്‍ മറന്ന ആശ്ലേഷമായി ....


1 comment:

  1. നീ ഒരു മഴയായിരുന്നുവെങ്കില്‍ അതിലൊരു തുള്ളിയാകാന്‍ ഞാന്‍ കൊതിച്ചേനേ....!!

    ReplyDelete