താളുകളില്‍ നിന്നും
ഉറക്കം തൂങ്ങി ഞാന്‍ പഠിച്ചതിനേക്കാള്‍
ജീവിച്ചു പഠിച്ചവരാ തെരുവിന്‍റെ
ഒരു മൂലയില്‍ ചേറില്‍ കളിക്കുന്നുണ്ട് !
എന്റെ മേശയില്‍ വിളമ്പിയ
സമൃദ്ധമായ വിഭവങ്ങളെക്കാള്‍
രുചിയുണ്ടാ അടുപ്പില്‍ വേവുന്ന
കഷ്ടപ്പാടിന്‍റെ കഞ്ഞിക്ക് !
പിഞ്ഞിപോയ വസ്ത്രമെങ്കിലും
അവന്റെ മനസ്സിന് എന്‍റെതിനേക്കാള്‍
എത്രയോ വെന്മയാണ് !
നിശാഗന്ധീ സത്യം തന്നെ. അര്‍ത്ഥവത്തായ വരികള്‍...
ReplyDeleteആശംസകള്‍...
"എന്റെ മേശയില്‍ വിളമ്പിയ
ReplyDeleteസമൃദ്ധമായ വിഭവങ്ങളെക്കാള്‍
രുചിയുണ്ടാ അടുപ്പില്‍ വേവുന്ന
കഷ്ടപ്പാടിന്‍റെ കഞ്ഞിക്ക് !"
തികച്ചും വേറിട്ട മറ്റൊരു കവിത; വളരെ മികച്ചത്...
ഏതാനും വരികളില്‍ പറയാന്‍ ഉള്ളതെല്ലാം നീ നന്നായി പറഞ്ഞിരിക്കുന്നു....ഇനിയും പോരട്ടെ ഇത്തരം കവിതകള്‍...