Tuesday, July 17, 2012

നീയെന്ന ലോകം


പലപ്പോഴും മനസ്സൊരു സഞ്ചാരിയാണ് 
കണ്ടു മടുത്തതില്‍ നിന്നും അടുത്തതിലേയ്ക്ക് 
നിറങ്ങളില്‍ നിന്നും നിറങ്ങളിലേയ്ക്ക്‌ !
ഇരുളിനെ സ്നേഹിക്കുന്ന ശരീരത്തിന്
മനസ്സിനൊരു കടിഞ്ഞാണിടാന്‍ കഴിയുന്നില്ല !
നീ നല്‍കി മടങ്ങിയ ഓര്‍മകളുടെ ലോകം 
ഇത്ര വര്‍ണ്ണങ്ങള്‍ നിറഞ്ഞതായിരുന്നോ ?

1 comment:

  1. എത്രമേല്‍ സുന്ദരമെങ്കിലും ഓര്‍മ്മകളുടെ ലോകത്തെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ഇരുളില്‍ കഴിയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്..?
    കൊഴിഞ്ഞു വീണ ഇന്നലെകളില്‍ നിന്നും സഞ്ചാരിയായ മനാസിനെ വെളിച്ചത്തിന്റെ മായാപ്രപഞ്ചത്തിലേക്ക് തുറന്നു വിടുക...!

    ReplyDelete