Sunday, July 15, 2012

സ്ത്രീയില്‍ നിന്നും അമ്മയിലേയ്ക്കുള്ള ദൂരo


ഒരു സ്ത്രീയില്‍ നിന്നും
അമ്മയിലേയ്ക്കുള്ള ദൂരത്തിനിടെ 
അവള്‍ മറ്റൊരുവളായി മാറുന്നു  !
ഒരു ജീവന്‍റെ മിടിപ്പില്‍  നിന്നും 
രണ്ടായി  അവളുടെ 
ശ്വാസം വേര്‍തിരിക്കപ്പെടുമ്പോള്‍ 
സ്വന്തം ജീവിതത്തിന്‍റെ 
വേറിട്ടൊരു തലം അവളറിയുന്നു !
മുലക്കണ്ണില്‍ നിന്നും ആദ്യ 
ജീവാമൃതം ഇറ്റുവീഴുമ്പോള്‍ 
ഇതുവരെ അവളനുഭവിച്ച 
സകല സുഖങ്ങളും ഒരുമിച്ചെത്തുന്നു !
സ്ത്രീയുടെ സകല ഗുണങ്ങളും 
സകല ദോഷങ്ങളും 
തന്റെ കുഞ്ഞിനു ചുറ്റുമൊരു 
പടച്ചട്ട പോലെ തിളങ്ങും !

2 comments:

  1. അതൊക്കെ നിങ്ങൾ സ്ത്രീകൾ തന്നെ പറയുന്നത് നല്ലതുതന്നെ! നമുക്കറിയില്ലല്ലോ. കവിത കൊള്ളാം. ആശംസകൾ!

    ReplyDelete
  2. നുമ്മന്റെ വിഷയമല്ല.. :-)

    ReplyDelete