Tuesday, July 17, 2012

ശ്മശാനം

പറയാന്‍ വെമ്പിയ ,
എങ്കിലും പറയാതെ പോയ
പരിഭവങ്ങളെത്രയോ ,
കൊത്തുകല്ലുകളില്‍ ആരുമറിയാതെ
കാലം മായ്ക്കാതെ എഴുതപ്പെട്ടിരിക്കുന്നു !
വെറും നാമമെങ്കിലും
ഒരിക്കലവ ആരുടെയൊക്കെയോ സ്വപ്നവും,
പ്രണയവുമൊക്കെ ആയിരിക്കണം ..
കളിചിരികളിലും
സുഖദുഖങ്ങളിലും
ജീവിതം എഴുതി തീര്‍ത്ത ഓര്‍മ്മകള്‍
വിശ്രമിക്കുന്ന മണ്ണ് !




1 comment:

  1. ബാക്കി വെച്ചുപോയ സ്വപ്നങ്ങളൊക്കെയും ആറടിമണ്ണില്‍ വെട്ടിമൂടി പിന്തിരിഞ്ഞു നടന്ന ജീവിതങ്ങള്‍...! കാറ്റ് പോലും കരയുന്ന പ്രേതഭൂമി..

    വീണ്ടും വിത്യസ്തമായ ഒരു കവിത....
    ചുരുങ്ങിയ വരികളില്‍ മനസ് എവിടെല്ലാമോ പോയി തിരിച്ചു വരുന്നു....

    ReplyDelete