അസ്ഥിയില്‍ മിണ്ടാട്ടമില്ലാതെ
പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടോ
വായിട്ടലച്ച മോഹങ്ങളെല്ലാം !
കൊന്നും കട്ടും തിന്നതെല്ലാം
അഴുകിയിറങ്ങുന്നതും കണ്ടില്ലേ ?
ചായം പൂശിയ കവിള്‍ത്തടങ്ങളും
ചുണ്ടുകളും നിന്നെ കണ്ടു
മുഖംതിരിച്ചതല്ലേ !
ഇന്നും കണ്ടോ നിന്നെ നോക്കി
പല്ലിളിക്കുന്നത് ?
പൂശിയ സുഗന്ധദ്രവ്യങ്ങളെല്ലാം
നാറുന്നല്ലോ !
തെരുവില്‍ നിന്നും ആളുകള്‍
ആ പേര് പറയുന്നത് കേട്ടോ അറപ്പോടെ!
ഒടുവിലതു മാത്രം ബാക്കി !!
ആരുടെ ശവം ? തട്ടിപ്പോയതോ അതോ കൊന്നു കളഞ്ഞതോ ?
ReplyDeleteഅത് മാത്രം ബാക്കി !
ReplyDelete