Saturday, August 11, 2012

കായല്‍കഥ

അമ്മയെ അനുസരിക്കാതെ
മീന്‍കുഞ്ഞുങ്ങള്‍ കരയുടെ
അടുത്തു കയറി വരാറുണ്ട്
ലോകംകാണാന്‍ !
കുസൃതിപിള്ളേര്‍ തോര്‍ത്തിലാക്കി
കൊണ്ട് പോകാറുമുണ്ട്
ലോകം കാണിക്കാന്‍ !
മക്കളെ കുപ്പിയിലാക്കിയതിനു പ്രതികാരം
ചെയ്യും  മീനമ്മമാര്‍ !
കുസൃതിക്കുട്ടികള്‍ പിന്നീട്
മീന്‍പിടിക്കാന്‍ വരുമ്പോള്‍
ആഴങ്ങളില്‍ നൃത്തം ചെയ്യ്തു
രസിപ്പിച്ചു കൊണ്ടുപോകും !
ചുഴിയുടെ അഗാധതകളിലേയ്ക്ക് !

3 comments:

  1. മനുഷ്യരെ പോലെയോ മത്സ്യങ്ങളും!!!

    ReplyDelete
  2. നിശാഗന്ധിയുടെ ഭാവനയുടെ വൈവിധ്യം എനിക്കദ്ഭുതമാണ്............
    വെറുംവാക്കല്ല, സത്യം

    ReplyDelete
  3. മക്കളെ കുപ്പിയിലാക്കിയതിനു പ്രതികാരം
    ചെയ്യും മീനമ്മമാര്‍ !

    വേണം അങ്ങനെ തന്നെ വേണം..

    ReplyDelete