Thursday, August 9, 2012

ചമ്മന്തി

ഉള്ളുള്ള തേങ്ങയുടെ മാസം
കൊണ്ടുണ്ടാക്കിയത്കൊണ്ടാണോ
അതോ
കാ‍ന്താരി മുളകിന്‍റെ രുചിയുള്ള
എരിവുകൊണ്ടാണോ
ഉള്ളിയുടെ നീറ്റലില്‍ അമ്മയുടെ
കണ്ണീരുപ്പുള്ളത്കൊണ്ടാണോ
കൈപ്പുണ്യത്തിന്റെ സ്നേഹം
ഉരുളയായി ഉരുട്ടുന്നത്കൊണ്ടോ
എന്‍റെ വീട്ടിലെ ചമ്മന്തിയുടെ സ്വാദ്
മറ്റെവിടുന്നും ഇന്നേവരെ
എനിക്ക് കിട്ടാത്തത് ??

1 comment:

  1. ചേരുവകള്‍ എല്ലാം ഉണ്ടായാല്‍ പോരല്ലോ അത് പാകത്തിന് ചേര്‍ക്കുകയും വേണ്ടേ ?
    എന്തായാലും ഈ കവിതയില്‍ ചേരുവകള്‍ എല്ലാം കൃത്യമായി ചേര്‍ത്ത് ആണ് പാകപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് 'ചമ്മന്തി' നന്നായി; ബോധിച്ചു.

    ReplyDelete