Saturday, August 11, 2012

കുരുതി


ഈശ്വരാ ...
നീ പ്രീതിപ്പെടുന്നത് ചോരയിലാണെന്ന്
തെറ്റിധരിച്ചാണ് മൃഗങ്ങളില്‍ നിന്നും
മനുഷ്യനിലേയ്ക്ക്
അവര്‍ കത്തിയിറക്കി തുടങ്ങിയിരിക്കുന്നത് !
മനുഷ്യരുടെ രക്തബലിയില്‍ നീ
കൂടുതല്‍ പ്രീതിപ്പെടുമത്രേ !
ഈ പുണ്യനടയിലും
ഈ പുണ്യഭൂമിയിലും
കളങ്കപ്പെട്ട മനസ്സുകളിലും
ചോരക്കറ പടരുന്നത്
നോക്കി നില്‍ക്കാനേ പറ്റിയുള്ളൂ !
മാപ്പ് ! 

3 comments:

  1. കറ പുരണ്ട മനസ്സുകള്‍ ദിനം പ്രതി കൂടി വരുന്നത് കണ്ടു നില്‍ക്കാനേ ഇന്ന് പലര്‍ക്കും ആകുന്നുള്ളൂ... സ്നേഹം, വിശ്വാസം ഇവ ഇല്ലാതാകുമ്പോള്‍ ആണ് പരസ്പരം കൊന്നൊടുക്കുന്നത്.....

    ReplyDelete
  2. ദൈവത്തിനെന്തിനാ ചോര?
    മനുഷ്യര്‍ക്കാണതില്‍ വെറി

    ReplyDelete
  3. ഈ പുണ്യനടയിലും
    ഈ പുണ്യഭൂമിയിലും
    കളങ്കപ്പെട്ട മനസ്സുകളിലും
    ചോരക്കറ പടരുന്നത്
    നോക്കി നില്‍ക്കാനേ പറ്റിയുള്ളൂ !

    ഈ നിസ്സഹായത ആണല്ലോ കൊലയാളികളുടെ ആയുധം...

    ReplyDelete