Wednesday, August 8, 2012

വീണ്ടും യുവതി

തലയിലെ വെള്ളിനൂലുകള്‍ 
വളരും മുന്‍പ് അനുവാദം 
ചോദിക്കാഞ്ഞതെന്താണ് ?
പ്രണയിക്കാനും കാത്തിരിക്കാനും
ഇനിയുമെനിക്ക് സമയം വേണമെന്ന് 
യൌവ്വനത്തോട് യാചിച്ചേനെ ഞാന്‍ !
കരിപുരട്ടി ഞാന്‍ വീണ്ടും 
യുവതിയായി തന്നെ തിരികെക്കയറും
പ്രണയത്തിന്‍റെ പടിവാതിലില്‍ !
ഹാ .. ചുളിവുകള്‍ക്കിനി ഞാന്‍ 
ലേസറിന്‍  വെളിച്ചത്തില്‍ മലരും !

2 comments:

  1. "തലയിലെ വെള്ളിനൂലുകള്‍
    വളരും മുന്‍പ് അനുവാദം
    ചോദിക്കാഞ്ഞതെന്താണ് ?"

    അനുവാദം ചോദിക്കാതെ ആണല്ലോ പ്രായം എന്നും നമ്മില്‍ കടന്നു വരിക...ചോദിച്ചാല്‍ അനുവാദം കൊടുക്കുമോ ആരെങ്കിലും...?

    എന്നും ചെറുപ്പം ആയിരിക്കാന്‍ ഏതെങ്കിലും കമ്പനി ഒരു മരുന്ന് കണ്ടു പിടിച്ചിരുന്നു എങ്കില്‍ അതാകും മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം...

    ReplyDelete
  2. പ്രണയം യൌവ്വനത്തിന്റെ മാത്രം അവകാശം ആണന്നു ആരാ പറഞ്ഞത് ? പ്രണയത്തിനു തലയിലെ വെള്ളിനൂലുകള്‍ ഒരു തടസ്സമല്ല.

    ReplyDelete