കരുണയില്ലാതെ നീറുന്ന
വയറിനു മുകളില്‍
പുകയുന്ന മുലക്കണ്ണുകള്‍
അറിയാതെ ചുരത്തുന്നു!
നെഞ്ചിടിപ്പില്ലാതെ,
ചലനമറ്റു മുന്‍പില്‍ കിടക്കുന്ന
ഒരു തുണ്ട് ഇറച്ചിക്കഷ്ണത്തിനു
കണ്ണുണ്ട് കാതുണ്ട് കൈകളുമുണ്ട് !
അമ്മേ എന്നൊന്ന് വിളിക്കാന്‍ കഴിയാതെ
കുഞ്ഞിക്കണ്ണുകള്‍ ഒരു വേള പോലും
തുറക്കാന്‍ തുനിയാതെ നീ
എന്‍റെ ഉള്ളില്‍ ഇക്കണ്ട ദിവസമത്രയും
ഇക്കിളി കൂട്ടി കൊതിയാക്കിയതെന്തിനാണ് ?
സ്വപ്നമായും സങ്കല്‍പ്പമായും
പ്രതീക്ഷയായും ഉള്ളു നിറഞ്ഞു ഞാനെന്‍റെ
പ്രാണന്‍ വെടിയുന്ന വേദനയില്‍
നിന്നെ കയ്യിലെടുത്തപ്പോഴെയ്ക്കുമെന്നെ
മറന്നുവോ കുഞ്ഞേ നീ ?
ഇനിയീ ജന്മം വെരറ്റ പാഴ്ച്ചെടി
പോലെ കരിഞ്ഞുണങ്ങിത്തീരും
നിന്‍റെ ഓര്‍മ്മതന്‍ ഉഷ്ണത്തില്‍ !
ഇനി നിന്‍റെ കുഞ്ഞുടുപ്പുകള്‍ മാറോടു ചേര്‍ത്തു
ജീവന്‍വെടിഞ്ഞ കുഞ്ഞുടലൊരിക്കല്‍കൂടി നുകരട്ടെ ...
Pokkil kodi murichadarthiyennalum... Mathilu theerkkatha, velikettatha hrudayamonnathil thunni vachallo nin kunjuduppellaam...! Ethra nannai vaaku korthu ne maalayundakki ammayude kazhuthil aniyichirikkunnu...!
ReplyDeleteനിശാഗന്ധി ഇനിയും വിടരട്ടെ.നന്നായി.ചിത്രം അതിലും നന്നായി.
ReplyDeleteishtamaayi...
ReplyDelete