Tuesday, August 7, 2012

മറവിയിലേയ്ക്കുള്ള വഴി


വിദൂരങ്ങളിലേയ്ക്ക് നീളുന്ന 
ഒറ്റപ്പെട്ട വഴികളില്‍ 
ഇടയ്ക്കൊക്കെ നിന്‍റെ
ഓര്‍മ്മകള്‍ എനിക്കൊപ്പം 
വരാറുണ്ട് !
തിളയ്ക്കുന്ന ദാഹം മാത്രം
പകര്‍ന്നു തന്നു മറയാറുമുണ്ട് !
ഇനിയും വഴികള്‍ വളഞ്ഞും പുളഞ്ഞും
മുന്‍പിലേയ്ക്കേറെ !
മറവിയിലേയ്ക്കുള്ള വഴി തിരഞ്ഞു
നടന്നു ഞാന്‍ തളര്‍ന്നു !

1 comment:

  1. "മറവിയിലേയ്ക്കുള്ള വഴി തിരഞ്ഞു
    നടന്നു ഞാന്‍ തളര്‍ന്നു !"

    അത് ശരി ഓര്‍മ്മകളെ കെട്ട് കെട്ടിക്കുകയാണ് അല്ലെ?
    ചിലര്‍ക്ക് അത് എളുപ്പമാണ്...എല്ലാം പെട്ടന്നങ്ങ് മറന്നേക്കും...
    ചിലരാകട്ടെ എത്ര ശ്രമിച്ചാലും മറക്കില്ല ഒന്നും....

    ഏതായാലും തളര്ന്നതല്ലേ ഇനി അല്പം വിശ്രമിച്ചിട്ടാകാം യാത്ര...
    ആരവിടെ, നിശാഗന്ധിക്ക് ഒരു ഗ്ലാസ് മോരും വെള്ളം കൊടുക്കൂ... :-)

    ReplyDelete