Tuesday, August 7, 2012

അഗ്നിശലഭങ്ങള്‍


ഈ കാറ്റിലുലയുന്ന 
നേര്‍ത്ത വെളിച്ചം  
കെടുമ്പോള്‍,
ഇന്നും ഇരുളില്‍ 
ജീവന്‍ ത്യജിച്ച 
അഗ്നിശലഭങ്ങളുണ്ടാവും !
ഇരുളില്‍ തിരിനാളങ്ങളെ പ്രണയിച്ച 
ആത്മാവുകള്‍ ചിറകു കരിഞ്ഞു 
കിടക്കുന്നുണ്ടാവും !
നാസികയില്‍ എരിഞ്ഞു
കയറുന്നുണ്ട് പ്രണയത്തിന്‍റെ
രൂക്ഷ ഗന്ധം ! 
എന്‍റെ മനസ്സിലെ 
അഴുകിയ ഓര്‍മകള്‍ക്കും 
ഇതേ ഗന്ധമാണ് !
പ്രണയം ത്യജിച്ച ആത്മാവിന്‍റെ
നീറുന്ന ഗന്ധം !

1 comment:

  1. "ഇരുളില്‍ തിരിനാളങ്ങളെ പ്രണയിച്ച
    ആത്മാവുകള്‍ ചിറകു കരിഞ്ഞു
    കിടക്കുന്നുണ്ടാവും !"

    പ്രണയിക്കുമ്പോള്‍ ആരും കരുതില്ലല്ലോ ചിലപ്പോള്‍ ചിറകുകള്‍ കരിഞ്ഞേക്കാമെന്ന്....

    ReplyDelete