Tuesday, August 7, 2012

പ്രളയത്തിലെന്‍റെ വീട്

ആ സ്വപ്നക്കൂടിന്‍റെ ഓരോ
കല്ലിലും വിയര്‍പ്പുണ്ടായിരുന്നു 
ചൂടാറാത്ത അദ്വാനത്തിന്റെ വിയര്‍പ്പ് !
കുഞ്ഞു കാലുകള്‍ പിച്ചവക്കുന്നതും 
സ്വപ്നങ്ങള്‍ പൂക്കുന്നതും 
സാക്ഷിയാവാന്‍ ഞാന്‍ മെനഞ്ഞ എന്‍റെ മോഹം !
പ്രകൃതിയുടെ ഒരു തമാശയില്‍
എവിടെയെന്നില്ലാതെ 
ചിതറിപ്പോയൊരു സൌധം !
മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത് 
എന്‍റെ ഒരായുസ്സാണ് !!

2 comments:

  1. മനസ്സില്‍ നാം കെട്ടിപ്പൊക്കുന്ന മോഹങ്ങള്‍ക്കും ഇതേ ഗതി വന്നാല്‍ സമചിത്തതയോടെ നേരിടുക തന്നെ വഴി. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍!

    ReplyDelete