തടാകത്തിന്‍റെ തീരത്ത് ചേറിന്‍റെയുള്ളില്‍
പുതഞ്ഞുകിടപ്പുണ്ടൊരു സര്‍പ്പസുന്ദരി !
അല്‍പദൂരെ മാറി മറ്റൊരു കാട്ടുവള്ളിത്തലപ്പിന്‍ കീഴെ ,
കണ്ണീര്‍ വറ്റി, ഉടലുകീറി , ഫണമുയര്‍ത്താതെ,
ഓര്‍മകളില്ലാതെ ചുരുണ്ടുകൂടി ,
കിടപ്പുണ്ടവളുടെ ഇന്നലെകള്‍...
ഒരു ദീര്‍ഘനിശ്വാസത്തിന്റെ ലാഘവത്തോടെ !
കണ്ണീര്‍ വറ്റി, ഉടലുകീറി , ഫണമുയര്‍ത്താനാവാതെ, ഓര്‍മകളില്ലാതെ ചുരുണ്ടുകൂടി കിടക്കുന്ന സര്‍പ്പസുന്ദരിയുടെ ഇന്നലെകള്‍ക്ക് ഉണ്ടാവില്ലേ ഒരുപാട് കഥകള്‍ പറയാന്‍.......
ReplyDeleteഒപ്പം പാതിവഴിയില്‍ ഇന്നലെകളെ ഉപേക്ഷിച്ചു പോയ സര്‍പ്പസുന്ദരിയോടുള്ള പരിഭവങ്ങളും....
ചില മനുഷ്യജന്മങ്ങളും ഇങ്ങനാണ്....
സ്നേഹിച്ചവരാല്‍ ഉപേക്ഷിക്കപ്പെടുന്ന ചില ജീവിതങ്ങള്‍ എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും കേവലമൊരു പാമ്പിന്‍ പടം പോലെ........