Sunday, August 5, 2012

പാട്ട്

ആളുകളൊഴിഞ്ഞപ്പോള്‍ 
ഞാനുമെന്‍റെ കൊച്ചുതോണിയും 
ഇരുളിനെയും മഴത്തുള്ളികളെയും 
ഒരുപാട് പ്രണയത്തോടെ 
പാടാനനുവദിച്ചു !
രാത്രിയിലെ മഴപ്പാട്ട് !
അതു കേട്ടെന്‍റെ മൌനവും 
വാചാലമായി !

2 comments:

  1. കിഴക്ക് ശക്തിയായി മഴ പെയ്യുന്നുണ്ട്...
    ഒരു കുത്തൊഴുക്കില്‍ എപ്പോള്‍ വേണമെങ്കിലും തോണി ആടിയുലയാം....
    മഴപ്പാട്ട് മുറിയാം...
    അതാണ് തോണിക്കാരന്റെ ജീവിതം...
    നിലാവ് എപ്പോഴും ഒരു വഴികാട്ടിയായി മായാതെ നില്‍ക്കട്ടെ...

    ReplyDelete