മൃതകോശങ്ങളില്‍ വേരുകളിറങ്ങുന്നു ,
അഴുകിയഴുകി അതില്‍ ജീവന്‍ മുളയ്ക്കുന്നു !
എങ്കിലുമെന്‍റെ ആത്മാവെവിടെ?
അതിലെന്‍റെ പരിഭവങ്ങളെവിടെ ?
അതില്‍ പടര്‍ന്നു പന്തലിച്ച നീയെവിടെ ?
വേരുപടലങ്ങള്‍ക്കിടയില്‍ മണ്ണോടു ചേര്‍ന്ന്‍ ,
വിത്തുകളാവാന്‍ വിശ്രമിക്കുന്നുണ്ടാവും
ഒരു ജന്മം മുഴുവന്‍ ഞാന്‍ നിന്നെയോര്‍ത്തു
കരഞ്ഞു തളര്‍ന്നതല്ലേ .... !
നിന്റെ ആത്മാവ് മറ്റെവിടെയോ പുനര്‍ജനിക്കാന്‍ ഒരുങ്ങുകയാണ്...
ReplyDeleteഅതൊരു നിയോഗമാണ്....
കരഞ്ഞു തളര്‍ന്ന മുജ്ജന്മത്തിനപ്പുറം പ്രണയത്തിന്റെ ഊഷ്മള തീരങ്ങള്‍ നിന്നെ കാത്തിരിക്കുന്നു...
എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും നിന്നിലെ പ്രണയം എന്നും പൂത്തു നില്‍ക്കട്ടെ...