Sunday, August 5, 2012

അപ്പൂപ്പന്‍താടി

ചിറകുകളുണ്ടായിരുന്നിട്ടല്ലേ
കാറ്റിനോട് കൂട്ടായത് !
കൂട്ടമായിരുന്നപ്പോഴും
ഏകയായിരുന്നപ്പോഴും
കാറ്റെന്നെയും
ഞാന്‍ കാറ്റിനെയും കൈവിട്ടില്ല !
എത്രയോ നാളുകള്‍
ഇടവഴികളിലൂടെയും നടവഴികളിലൂടെയും
 കൈകോര്‍ത്തു പറന്നു !
അമ്പരവീധികളില്‍ കളിവീടുണ്ടാക്കി !
ഇടയിലെപ്പോഴോ ആണ്  നിഷ്കളങ്കമായി
പാടുന്ന പുഴയോട് പ്രണയം തോന്നിയത് !
മഴയുടെ താളത്തോടെയും
കാറ്റിന്‍റെ ഈണത്തോടെയും
കുഞ്ഞോളങ്ങളില്‍ വീണു  !
ഞങ്ങള്‍ പ്രണയിച്ചു !
മതിവരാതെ ...
വേരുകളിലുടക്കിയപ്പോഴെല്ലാം
കാറ്റ് വന്നെന്നെ വീണ്ടുമൊഴുക്കി !
ചുഴികളില്‍ കറങ്ങിയും
മുങ്ങാങ്കുഴിയിട്ടും
നീന്തിയും ചിരിച്ചും ഉമ്മവച്ചും
പിന്നെ ...
ഒഴുകിയൊഴുകി ഒരിക്കലും പിരിയാതെ
കടലിന്‍റെ ഉപ്പോടലിഞ്ഞ്.... ! 

2 comments:

  1. Orikkalum piriyaathirikkatte..! Nalla appuppanthaadi...!! He he

    ReplyDelete
  2. ഒരു അപ്പൂപ്പന്‍താടി ആയി മാറാന്‍ സാധിച്ചിരുന്നെങ്കില്‍.......

    ReplyDelete