എല്ലാ പ്രണയങ്ങളും
തൊട്ടറിഞ്ഞ ആ ശിലാഹൃദയത്തില്‍
ഉറഞ്ഞു കൂടിയൊരു ഇഷ്ടമുണ്ടായിരുന്നിരിക്കാം
ജന്മങ്ങള്‍ താണ്ടി വന്ന ആ പരുക്കന്‍ നെഞ്ചില്‍
എത്രയോ ചുംബനങ്ങള്‍ ചൂടറിഞ്ഞതാണ് !
വീണലിഞ്ഞ ഇലക്കുഞ്ഞുങ്ങളും
പെയ്യ്‌തൊഴിഞ്ഞ മഴചിറകുകളും
രഹസ്യമായി പറഞ്ഞു പോയ
ഓര്‍മകളും നീറുന്നുണ്ടാവാം !
ഒരിക്കലാ ഹൃദയം പിളര്‍ന്നു പുറത്തു വരും
കാലങ്ങളോളം പറയാതെ കാത്തുവച്ച,
ആ ഇഷ്ടത്തിന്‍റെ നൊമ്പരങ്ങള്‍... !
തിളക്കുന്ന ലാവയായ് !
"എത്രയോ ചുംബനങ്ങള്‍ ചൂടറിഞ്ഞതാണ് !
ReplyDeleteവീണലിഞ്ഞ ഇലക്കുഞ്ഞുങ്ങളും
പെയ്യ്‌തൊഴിഞ്ഞ മഴചിറകുകളും
രഹസ്യമായി പറഞ്ഞു പോയ
ഓര്‍മകളും നീറുന്നുണ്ടാവാം !
"
ശിലയ്ക്കും ജീവനുണ്ടാകും അല്ലേ...?
അവയെ തൊട്ടുണര്‍ത്തുന്ന ഓര്‍മ്മകള്‍ ഉണ്ടാവാം...
വെയിലിന്റെ ചൂടും മഴയുടെ തണുപ്പും അവരുമറിഞ്ഞിരിക്കാം...
ഇഷ്ടങ്ങളും ഇഷ്ടക്കയൂകളും ഉണ്ടാവാം...
എങ്കിലും ഒന്നും മിണ്ടാവാവാതെ എത്ര നാളാണ് ഇങ്ങനെ കിടക്കുക...
ഒരു നാള്‍
ആ ഇഷ്ടത്തിന്‍റെ നൊമ്പരങ്ങള്‍...
തിളക്കുന്ന ലാവയായ്
ഒരിക്കലാ ഹൃദയം പിളര്‍ന്നു പുറത്തു വരും