Wednesday, August 1, 2012

കുഴിമാടം


ആ പൂവുകള്‍ക്ക്  
നിന്റെ സുഗന്ധമുണ്ടായിരുന്നു
പതിവിലേറെ നിറവും  !
വേരുകള്‍ നിന്‍റെ 
മൃതകോശങ്ങളിലൂടാഴ്ന്നിറങ്ങി 
നിന്നിലൊരംശം ഒപ്പിയെടുത്തു 
വിരിഞ്ഞതുകൊണ്ടാവാം ! 
വേനല്‍ പ്രഹരിച്ചപ്പോഴും 
പൂവ് ചൂടിയ നീര്‍ത്തുള്ളികളെന്‍റെ 
മനസ്സിന്റെ നോവൊപ്പിയതാവാം !

4 comments:

  1. "വേനല്‍ പ്രഹരിച്ചപ്പോഴും
    പൂവ് ചൂടിയ നീര്‍ത്തുള്ളികളെന്‍റെ
    മനസ്സിന്റെ നോവൊപ്പിയതാവാം !"

    പൂവിനറിയില്ലല്ലോ അതിന്റെ സുഗന്ധവും, അതെവിടെ നില്‍ക്കുന്നു എന്നും...അതൊക്കെ നമ്മുടെ മാത്രം മനസില്‍ അല്ലെ?

    ReplyDelete
  2. ആഗസ്റ്റ് ഒന്നാം തീയതിയിലെ പത്തും വായിച്ചു.
    സന്തോഷമായി

    ReplyDelete
  3. varikalk moorcha koodi varunnund......

    ReplyDelete