എന്‍റെ മനസ്സിന്‍റെ വാതിലൊന്നു
തുറക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്
കണ്ണുകള്‍ കുറേ !
ഓരോ തവണ തുറക്കപ്പെടുമ്പോഴും
ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങാറുണ്ട്
കഴുകന്‍മാരുടെ നഖങ്ങള്‍ !
"നിറം പോര
രക്തം പോര
തുടിപ്പ് പോര"
അതെന്‍റെ മനസ്സാണ്
നിങ്ങള്‍ക്ക് വിലപേശാനുള്ള
വെറും കച്ചവടവസ്തുവല്ല !
എന്നെ പ്രണയിക്കുന്ന തൂലിക
കൊണ്ട് ഞാനിതെഴുതട്ടെ
അതും നിങ്ങള്‍
കൊള്ളയടിക്കുന്നതിനു മുന്‍പ് !
ചങ്കെടുത്ത് കാണിച്ചാല്‍ ഓ ചെമ്പരത്തിപ്പൂവെന്ന് അവര്‍...
ReplyDeleteനല്ല തങ്കത്തിന്‍ നിറമുള്ള ഒരു മനസ്സ്..
ReplyDeleteതുടിക്കുന്ന ഒരു ഹൃദയത്തിനു ഉടമ...
രക്തം ചാലിച്ച് എഴുതുന്ന അക്ഷരങ്ങള്‍... :-)