Thursday, July 12, 2012

ആണ്മയില്‍

മുഖം കറുപ്പിച്ചു
പെയ്യാന്‍ വിതുമ്പുന്ന
മഴമേഘകൂട്ടിനു താഴെ
താഴ്വരക്കാട്ടിലൊരു സ്വപ്നo പോലെ ..
മഴത്തുള്ളികള്‍  ഇലച്ചാര്‍ത്തുകളെ
ചുംബിച്ചു  ചുംബിച്ചു മുത്തുകളായി
കൊഴിഞ്ഞു പ്രകൃതിക്ക്
വരണമാല്യം ചാര്‍ത്തുന്നു..
സ്വര്‍ണ്ണപ്പീലികളില്‍ മഴമുത്തുകള്‍ വീണുടയവേ,
സ്വയം മറന്നു നൃത്തമാടുന്നോരാണ്‍ മയൂരം...
ദൂരെയേതോ മാമരചോട്ടില്‍
നിന്നുമൊരു പ്രണയഗാനം കേട്ടപോല്‍
ആരെയോ തേടി
സ്വയം മറന്നൊരാണ്‍മയില്‍ ....

1 comment:

  1. "ദൂരെയേതോ മാമരചോട്ടില്‍
    നിന്നുമൊരു പ്രണയഗാനം കേട്ടപോല്‍
    ആരെയോ തേടി"

    മഴത്തുള്ളികള്‍ പ്രകൃതിക്ക് വരണമാല്യം ചാര്‍ത്തുമ്പോള്‍, സ്വയം മറന്നേതോ കിനാവ്‌ കണ്ടവന്‍ പീലി വിടര്ത്തിടുന്നു....

    നന്നായിരിക്കുന്നു നിശാഗന്ധി.....

    ReplyDelete